Tuesday, January 8, 2013

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ. (2)
എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ-
ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ.
...
ഒരു കുഞ്ഞു പൂവിലും തളിര്‍ കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ.
ജീവനൊഴുകുമ്പൊഴൊരു തുള്ളി
ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ.
കനവിന്റെയിതളായ് നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ.

ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും (2)
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കാലമിടറുമ്പോഴും,
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ
ഹൃദയം കൊരുത്തിരിക്കുന്നു.
നിന്നിലഭയം തിരഞ്ഞു പോകുന്നു.

അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍
ഹൃദയത്തില്‍ നിന്നെനിക്കേതു
സ്വര്‍ഗ്ഗം വിളിച്ചാലും (2)
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം (2)

നിന്നിലടിയുന്നതേ നിത്യ സത്യം....

Thursday, November 15, 2012

അനുരാഗിണീ ഇതാ എന്‍

അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ .. (അനുരാഗിണി )

കായലിന്‍ പ്രഭാത ഗീതങ്ങള്‍ 
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2)
നിറമേകും ഒരു വേദിയില്‍ 
കുളിരോലും ശുഭവേളയില്‍ 
പ്രിയദേ.. മമ മോഹം നിയറിഞ്ഞു (2) ( അനുരാഗിണി)

മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ (2)
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..അനുവാദം നീ തരില്ലേ (2) (അനുരാഗിണി)

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊന്മുളതന്‍ കാതില്‍ മൂളും നേരം
കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ

ആറ്റിറമ്പില്‍ പൂവുകള്‍തന്‍ ഘോഷയാത്രയായി
പൂത്തിറങ്ങി പൊന്‍ വെയിലിന്‍ കുങ്കുമപ്പൂനീളേ
ആവണിതന്‍ തേരില്‍ നീവരാഞ്ഞതെന്തേ 
ഇന്നുനീവരാഞ്ഞതെന്തേ?
കുന്നിമണി.........

ആരെയോര്‍ത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ?
ഓരിതള്‍പ്പൂപോലെ നേര്‍ത്തു നേര്‍ത്തു പോവതെന്തേ?
എങ്കിലും നീ വീണ്ടും പൊന്‍ കുടമായ് നാളെ
മുഴുതിങ്കളാകും നാളെ
കുന്നിമണി.....

തീയിലുരുക്കി തിന്തിന്ന തിന്തിന്ന

തീയിലുരുക്കി തിന്തിന്ന തിന്തിന്ന
തൃത്തകിടാക്കി തിന്തിന്ന തിന്തിന്ന
തീയിലുരുക്കി തൃത്തകിടാക്കി
ചേലൊത്തൊരു മാലതീര്‍ക്കാന്‍ 
ഏതുപൊന്നെന്റെ തട്ടാരേ
ഏതു പൊന്ന് ഏതു പൊന്ന്?

മനസ്സിലുണ്ടേ മോഹമെന്നൊരു മണിച്ചിത്താറാവ്
അതിനെ തവിടുകൊടുത്തു വളര്‍ത്തി തട്ടാര്
ആഹ താമരയല്ലികൊടുത്തു, ചാ‍മയുമെള്ളും കൊടുത്തു
താമരയല്ലികൊടുത്തു, ചാ‍മയുമെള്ളും കൊടുത്തു
കുട്ടിത്താറാവിന്നു കടിഞ്ഞൂല്‍ മുട്ടയിട്ടതു പൊന്മുട്ട
അതു പൊന്മുട്ട.....
തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന
(തീയിലുരുക്കി..)

മനസ്സിനുള്ളിലെ സ്നേഹമുല്ലക്കു മണിത്തിരിവന്നു
അതിലെ മലരും നുള്ളിനടക്കും പെണ്ണിന്റെ
ആഹ മാണിക്യക്കൈവിരല്‍ തട്ടി, മോതിരക്കൈവിരല്‍ മുട്ടി
മാണിക്യക്കൈവിരല്‍ തട്ടി, മോതിരക്കൈവിരല്‍ മുട്ടി
കണ്ണൊന്നടച്ചുതുറക്കും മുന്നെ കാണായ് വന്നതു പൂപ്പൊന്ന്
അതു പൂപ്പൊന്ന്.....
തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന
(തീയിലുരുക്കി...)

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹർഷലോലനായ് നിത്യവും നിന്റെ
ഹംസതൂലികാശയ്യയില്‍
വന്നു പൂവിടുമായിരുന്നു ഞാന്‍
എന്നുമീ പർണ്ണശാലയില്‍

താവകാത്മാവിനുള്ളിലെ
നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്തലോലനായി നിത്യവും നിന്റെ
മുഗ്ദ്ധസങ്കല്പമാകവേ
വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍
എന്നിലെ പ്രേമസൌരഭം

ഗായകാ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
ഗായികേ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
താവകാംഗുലീ ലാളിതമൊരു
താളമായിരുന്നെങ്കില്‍ ഞാന്‍
കല്പനകള്‍ ചിറകണിയുന്ന
പുഷ്പമംഗല്ല്യ രാത്രിയില്‍
വന്നു ചൂടിക്കുമായിരുന്നു ഞാന്‍
എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം)

മായാജാലക വാതില്‍ തുറക്കും

മായാജാലക വാതില്‍ തുറക്കും
മധുരസ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികള്‍ നിങ്ങള്‍
മഞ്ജുഭാഷിണികള്‍ 
(മായാ)

പുഷ്യരാഗ നഖമുനയാല്‍ നിങ്ങള്‍
പുഷ്പങ്ങള്‍ നുള്ളി ജപിച്ചെറിയുമ്പോള്‍
പൊയ്പോയ വസന്തവും വസന്തം നല്‍കിയ
സ്വപ്നസഖിയുമെന്നില്‍ ഉണര്‍ന്നുവല്ലോ
ഉണര്‍ന്നുവല്ലോ
(മായാ)

തപ്ത ബാഷ്പജലകണങ്ങള്‍ നിങ്ങള്‍
രത്നങ്ങളാക്കിയെനിക്കേകുമ്പോള്‍
മണ്ണോടൂ മണ്ണടിഞ്ഞ പ്രണയ പ്രതീക്ഷകള്‍
സ്വര്‍ണ്ണമുളകള്‍ വീണ്ടും അണിഞ്ഞുവല്ലോ
അണിഞ്ഞുവല്ലോ
(മായാ)

സുമംഗലീ നീയോര്‍മ്മിക്കുമോ

സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?

പിരിഞ്ഞുപോകും നിനക്കിനിയിക്കഥ 
മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകെട്ടും ഹൃദയം
വിരിഞ്ഞപൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം എപ്പോഴും
വിരുന്നൊരുക്കും ഹൃദയം
(സുമംഗലീ )