Thursday, November 15, 2012

അനുരാഗിണീ ഇതാ എന്‍

അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ .. (അനുരാഗിണി )

കായലിന്‍ പ്രഭാത ഗീതങ്ങള്‍ 
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2)
നിറമേകും ഒരു വേദിയില്‍ 
കുളിരോലും ശുഭവേളയില്‍ 
പ്രിയദേ.. മമ മോഹം നിയറിഞ്ഞു (2) ( അനുരാഗിണി)

മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ (2)
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..അനുവാദം നീ തരില്ലേ (2) (അനുരാഗിണി)

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊന്മുളതന്‍ കാതില്‍ മൂളും നേരം
കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ

ആറ്റിറമ്പില്‍ പൂവുകള്‍തന്‍ ഘോഷയാത്രയായി
പൂത്തിറങ്ങി പൊന്‍ വെയിലിന്‍ കുങ്കുമപ്പൂനീളേ
ആവണിതന്‍ തേരില്‍ നീവരാഞ്ഞതെന്തേ 
ഇന്നുനീവരാഞ്ഞതെന്തേ?
കുന്നിമണി.........

ആരെയോര്‍ത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ?
ഓരിതള്‍പ്പൂപോലെ നേര്‍ത്തു നേര്‍ത്തു പോവതെന്തേ?
എങ്കിലും നീ വീണ്ടും പൊന്‍ കുടമായ് നാളെ
മുഴുതിങ്കളാകും നാളെ
കുന്നിമണി.....

തീയിലുരുക്കി തിന്തിന്ന തിന്തിന്ന

തീയിലുരുക്കി തിന്തിന്ന തിന്തിന്ന
തൃത്തകിടാക്കി തിന്തിന്ന തിന്തിന്ന
തീയിലുരുക്കി തൃത്തകിടാക്കി
ചേലൊത്തൊരു മാലതീര്‍ക്കാന്‍ 
ഏതുപൊന്നെന്റെ തട്ടാരേ
ഏതു പൊന്ന് ഏതു പൊന്ന്?

മനസ്സിലുണ്ടേ മോഹമെന്നൊരു മണിച്ചിത്താറാവ്
അതിനെ തവിടുകൊടുത്തു വളര്‍ത്തി തട്ടാര്
ആഹ താമരയല്ലികൊടുത്തു, ചാ‍മയുമെള്ളും കൊടുത്തു
താമരയല്ലികൊടുത്തു, ചാ‍മയുമെള്ളും കൊടുത്തു
കുട്ടിത്താറാവിന്നു കടിഞ്ഞൂല്‍ മുട്ടയിട്ടതു പൊന്മുട്ട
അതു പൊന്മുട്ട.....
തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന
(തീയിലുരുക്കി..)

മനസ്സിനുള്ളിലെ സ്നേഹമുല്ലക്കു മണിത്തിരിവന്നു
അതിലെ മലരും നുള്ളിനടക്കും പെണ്ണിന്റെ
ആഹ മാണിക്യക്കൈവിരല്‍ തട്ടി, മോതിരക്കൈവിരല്‍ മുട്ടി
മാണിക്യക്കൈവിരല്‍ തട്ടി, മോതിരക്കൈവിരല്‍ മുട്ടി
കണ്ണൊന്നടച്ചുതുറക്കും മുന്നെ കാണായ് വന്നതു പൂപ്പൊന്ന്
അതു പൂപ്പൊന്ന്.....
തിന്തിന്ന തിന്തിന്ന തിന്തിന്ന തിന്തിന്ന
(തീയിലുരുക്കി...)

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹർഷലോലനായ് നിത്യവും നിന്റെ
ഹംസതൂലികാശയ്യയില്‍
വന്നു പൂവിടുമായിരുന്നു ഞാന്‍
എന്നുമീ പർണ്ണശാലയില്‍

താവകാത്മാവിനുള്ളിലെ
നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്തലോലനായി നിത്യവും നിന്റെ
മുഗ്ദ്ധസങ്കല്പമാകവേ
വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍
എന്നിലെ പ്രേമസൌരഭം

ഗായകാ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
ഗായികേ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
താവകാംഗുലീ ലാളിതമൊരു
താളമായിരുന്നെങ്കില്‍ ഞാന്‍
കല്പനകള്‍ ചിറകണിയുന്ന
പുഷ്പമംഗല്ല്യ രാത്രിയില്‍
വന്നു ചൂടിക്കുമായിരുന്നു ഞാന്‍
എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം)

മായാജാലക വാതില്‍ തുറക്കും

മായാജാലക വാതില്‍ തുറക്കും
മധുരസ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികള്‍ നിങ്ങള്‍
മഞ്ജുഭാഷിണികള്‍ 
(മായാ)

പുഷ്യരാഗ നഖമുനയാല്‍ നിങ്ങള്‍
പുഷ്പങ്ങള്‍ നുള്ളി ജപിച്ചെറിയുമ്പോള്‍
പൊയ്പോയ വസന്തവും വസന്തം നല്‍കിയ
സ്വപ്നസഖിയുമെന്നില്‍ ഉണര്‍ന്നുവല്ലോ
ഉണര്‍ന്നുവല്ലോ
(മായാ)

തപ്ത ബാഷ്പജലകണങ്ങള്‍ നിങ്ങള്‍
രത്നങ്ങളാക്കിയെനിക്കേകുമ്പോള്‍
മണ്ണോടൂ മണ്ണടിഞ്ഞ പ്രണയ പ്രതീക്ഷകള്‍
സ്വര്‍ണ്ണമുളകള്‍ വീണ്ടും അണിഞ്ഞുവല്ലോ
അണിഞ്ഞുവല്ലോ
(മായാ)

സുമംഗലീ നീയോര്‍മ്മിക്കുമോ

സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?

പിരിഞ്ഞുപോകും നിനക്കിനിയിക്കഥ 
മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകെട്ടും ഹൃദയം
വിരിഞ്ഞപൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം എപ്പോഴും
വിരുന്നൊരുക്കും ഹൃദയം
(സുമംഗലീ )

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ

(M) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ
(F) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ
പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും
എന്റെ തരിവളകള്‍ പൊട്ടി ചിരിയുണര്‍ത്തും 
പുഴ കണ്ണാടി നോക്കും കാറ്റേ
[(M) ഓ.....അ ആ...]
(F) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ

(F) തുമ്പച്ചോട്ടില്‍ ഓ.. നീലാകാശം മയില്‍‌പ്പീലി നീര്‍ത്തുമ്പോള്‍... 
(M) മന്ദാരത്തിന
്‍ ഓ.. ചില്ലക്കൊമ്പില്‍ ഒരു പൂ ചിരിക്കുമ്പോള്‍..
(F) കളി വാക്കു കേട്ടീടാന്‍... മറു വാക്കു ചൊല്ലീടാന്‍
(M) വിറയോടെ നില്‍ക്കും മോഹം നെഞ്ചില്‍ പഞ്ചാരിയായി കാറ്റേ
(F) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ ....

(M) തുമ്പിപ്പെണ്ണിന്‍ ഓ.. മോഹാവേശം കളിയാടി നില്‍ക്കുമ്പോള്‍
(F) കണ്ടാലൊന്നും ഓ.. മിണ്ടാതോടും കിളി പാട്ടു മൂളുമ്പോള്‍
(M) ഒരു നോക്കു കണ്ടീടാന്‍... മിഴി പൂട്ടി നിന്നീടാം
(F) കൊതിയോടെ കാക്കും നേരം നാണം ചങ്ങാതിയായി കാറ്റേ

(F) കാണുമ്പോള്‍ പറയാമോ (M) കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ
(F) പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും
എന്റെ തരിവളകള്‍ പൊട്ടി ചിരിയുണര്‍ത്തും
പുഴ കണ്ണാടി നോക്കും കാറ്റേ
(F) കാണുമ്പോള്‍ പറയാമോ (M) കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ
[(D) ഓ...ഓ...അ ആ...ആ......]

മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു

മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു
മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ
തിരികെ തരൂ....

വഴിമരങ്ങള്‍ നിന്നരുളാല്‍ 
തണലേകി നില്‍ക്കുമെന്നമ്മ പറഞ്ഞു
ഒഴുകിവരും പുഴകളെല്ലാം
ഓശാനപടുമെന്നമ്മ പറഞ്ഞു
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ...
തിരികെ തരൂ....

കരുണയേകും കാറ്റില്‍ നീ
തഴുകുന്ന സുഖമുണ്ടെന്നമ്മ പറഞ്ഞു
മിഴിനീരും നിന്‍ മുന്നില്‍
ജപമാലയാണെന്നെന്റമ്മ പറഞ്ഞു
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ...
തിരികെ തരൂ....

മഴ പെയ്‌താല്‍ കുളിരാണെന്ന് അവളന്നു പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു
മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെ നന്ദിനിയെ തിരികെത്തരൂ
തിരികെത്തരൂ....

കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി

കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
|| പാപമ ഗമഗമ പാപമ ഗമഗമ | പാപസ' നി.പ മാ.ഗ (൨) || സ
|| മാമമ .മമഗ സാസസ .സഗസ | നി.നിനി .നിനിനി സാസസ ||
|| ഗമപാ . . . . മപനി. . . . . | പനിസ'. . . . . നിസ'നിപ മപമഗ ||
|| ഗമപാ . . . . മപനി. . . . . | പനിസ'. . . . . ♪ . . . ♪ ♪ ♪ ♪ ||
കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
മലയോര പൂഞ്ചോലയില്‍ തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു പോയ്
കളിമണ്‍ വീണയില്‍ …........സ്വരമേളങ്ങളില്
‍.............
കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം
ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
ഇനിയും............ പ്രണയം.............. വിടരാന്‍............
കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
കിന്നാര കാറ്റിന്‍ കനിവ് ഉണര്‍ന്നു ഹൃദയാകാശത്തില്‍ എങ്ങോ. … (൨) ഓ ….....
കുടമുല്ലക്കൊടി നിവരും കുറുമാട്ടിക്കാവുകളില്‍ (൨)
ഇതളായ് ... പൊഴിയും … മഞ്ഞില്‍ . … വനനിര ഇളകും
മുടിയില്‍ …......... വര്‍ണ്ണം............. ചൊരിയാന്‍............
കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
മൈലാഞ്ചിക്കൈയ്യില്‍ പവിഴമോടേ മാറില്‍ മറിമാന്‍ കുരുന്നോടെ.... (൨) ഓ ….....
മൂവന്തിക്കസവ് അണിയും മിന്നാരച്ചിരിമുത്തേ (൨)
പനിനീര്‍ …. പുഴയില്‍ …. നീളേ …. കുളിരൊളി വിതറാന്‍
ഇതിലേ …. ഉണരൂ …. ഉണരൂ ….
// കോമള ലതകളില്‍ ….......................//
// കനക നിലാവേ …............................//(+ ആ …...... + ല ….....)

ആലാപനം തേടും തായ്‌മനം

ആലാപനം തേടും തായ്‌മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
ആലാപനം തേടും തായ്‌മനം

നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതില്‍ 
തേടും മൂകം നീലാംബരി
വീണയില്‍ ഇഴപഴകിയ വേളയില്‍
ഓമനേ അതിശയ സ്വരബിന്ദുവായ്
എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍
ഓ... ശ്രുതിയിടുമൊരു പെണ്‍‌മനം
(ആലാപനം)

ആദിതാളമായിയെന്‍ കരതലമറിയാതെ നീ
ഇന്നുമേറെയോര്‍മ്മകള്‍...
പൊന്നും തേനും വയമ്പും തരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യനീ മുഖമനസുഖസംഗമം
മൗനംപോലും പാടും...
കാലം നിന്നു തേങ്ങും...
ഓ... സുഖകരം ഒരു നൊമ്പരം
(ആലാപനം)

കൈക്കുടന്ന നിറയെ തിരുമധുരം തരും

കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍‌ക്കിളിപ്പാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും

ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ...
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം

കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍‌ക്കിളിപ്പാട്ടുമായ്
ഇതളടര്‍ന്ന വഴികള്‍നീളെ വിളയും വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും

മിഴിനീര്‍ക്കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൗനങ്ങളില്‍
ലയവീണയരുളും ശ്രുതിചേര്‍ന്നു മൂളാം
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
(കൈക്കുടന്ന)

നിലാവേ മായുമോ കിനാവും നോവുമായി

നിലാവേ മായുമോ കിനാവും നോവുമായി
ഇളംതേന്‍ തെന്നലായി തലോടും പാട്ടുമായി
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം 
ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയി
നിലാവേ മായുമോ കിനാവും നോവുമായി

മുറ്റം നിറയെ മിന്നിപ്പടരും
മുല്ലക്കൊടി പൂത്ത കാലം
തുള്ളിത്തുടിച്ചും തമ്മിലൊളിച്ചും
കൊഞ്ചിക്കളിയാടി നമ്മള്‍
നിറം പകര്‍ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ
പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായി

ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാലോലി (3)
ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാ

നീലക്കുന്നിന്മേല്‍ പീലിക്കൂടിന്മേല്‍
കുഞ്ഞു മഴ വീഴും നാളില്‍
ആടിക്കൂത്താടും മാരിക്കാറ്റായി നീ
എന്തിനിതിലെ പറന്നു‌
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വരും മണ്ണില്‍ വെറുതെ പോഴിഞ്ഞു ദൂരേ ദൂരേ
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു
(നിലാവേ മായുമോ)

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു
നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വച്ചു
എണ്റ്റെ ഹൃത്തിലെടുത്തു വച്ചു

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

മാധവം മാഞ്ഞുപോയ്‌
മാമ്പൂ കൊഴിഞ്ഞു പോയ്‌
പാവം പൂങ്കുയില്‍ മാത്രമായി
മാധവം മാഞ്ഞുപോയ്‌
മാമ്പൂ കൊഴിഞ്ഞു പോയ്‌
പാവം പൂങ്കുയില്‍ മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാപാട്ടിണ്റ്റെ
ഈണം മറന്നു പോയി
അവന്‍ പാടാന്‍ മറന്നു പോയി

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
‍മ്മ്മ്മ്മ്.....
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെവരൂ
കടലും മലയും കുളിര്‍കോരും കാറ്റെ കൂടെവരൂ

ഏഴുസമുദ്രത്തിന്നകലേ ഏഴാകാശത്തിന്നകലേ
ഏദന്‍ തോട്ടത്തിലൊരു നാളില്‍
ആദവും ഹവ്വയും ആദ്യം ചൂടിയ
പാതിരാമലരിറുത്തു തരൂ (2‌)
ഇറുത്തു തരൂ... ഓഹോഹോ..ഓഹോഹോ...
കൈതപ്പൂ വിശറിയുമായ്....

മൌനശതാബ്ദങ്ങള്‍ക്കകലേ മായാദ്വീപുകള്‍ക്കകലേ
സോളമന്‍ വാണൊരു യരുശലേമില്‍
കാമുകഹൃദയങ്ങള്‍ ആദ്യം പാടിയ
പ്രേമഗാഥകളിറുത്തു തരൂ(2)
ഇറുത്തു തരൂ.... ഓഹോഹോ...ഓഹോഹോ..
കൈതപ്പൂ വിശറിയുമായ്....


യവനസുന്ദരീ സ്വീകരിക്കുകീ 
പവിഴമല്ലികപ്പൂവുകൾ 
ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ 
തപസ്സിരുന്നവളാണു ഞാൻ - പ്രേമ 
തപസ്സിരുന്നവളാണു ഞാൻ (യവന) 

അകലെ വീനസ്സിൻ രഥത്തിലും 
അമൃതവാഹിനീതടത്തിലും (അകലെ) 
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും 
തിരഞ്ഞു നിന്നെ ഞാനിതുവരെ 
തിരഞ്ഞു നിന്നെ ഞാനിതുവരെ (യവന)

വസന്തസന്ധ്യകൾ വിളിച്ചതും
ശിശിരരജനികൾ ചിരിച്ചതും
ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
അറിഞ്ഞതില്ല ഞാനിതുവരെ
അറിഞ്ഞതില്ല ഞാനിതുവരെ (യവന)
ആ...ആ..


രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ
രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തീ
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍

ആലംബമില്ലാത്ത നാളില്‍ അവള്‍പോലുമറിയാത്ത നേരം
കാലം വന്നാ കണ്ണീര്‍പ്പൂവിന്‍ കരളിന്നുള്ളില്‍ കളിയമ്പെയ്തു
രാവിന്‍ നെഞ്ചില്‍ കോലം തുള്ളും രോമാഞ്ചമായവള്‍ മാറീ

ആരോരുമറിയാതെ പാവം ആരെയോ ധ്യാനിച്ചു മൂകം
കാലം വന്നാ പൂജാബിംബം കാണിക്കയായ് കാഴ്ച വെച്ചു
നിര്‍മ്മാല്യം കൊണ്ടാരാധിക്കാന്‍ ആകാതെയന്നവള്‍ നിന്നൂ





പാതിരാമഴയെതോ...

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍‌നിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
(പാതിരാമഴ)

കൂരിരുള്‍‌ച്ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നോ...
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴ)

ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍‌ച്ചന്തം
കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം
ഏകയായ് നീ പോയതെവിടെ...
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴ)