Thursday, November 15, 2012

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹർഷലോലനായ് നിത്യവും നിന്റെ
ഹംസതൂലികാശയ്യയില്‍
വന്നു പൂവിടുമായിരുന്നു ഞാന്‍
എന്നുമീ പർണ്ണശാലയില്‍

താവകാത്മാവിനുള്ളിലെ
നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്തലോലനായി നിത്യവും നിന്റെ
മുഗ്ദ്ധസങ്കല്പമാകവേ
വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍
എന്നിലെ പ്രേമസൌരഭം

ഗായകാ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
ഗായികേ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
താവകാംഗുലീ ലാളിതമൊരു
താളമായിരുന്നെങ്കില്‍ ഞാന്‍
കല്പനകള്‍ ചിറകണിയുന്ന
പുഷ്പമംഗല്ല്യ രാത്രിയില്‍
വന്നു ചൂടിക്കുമായിരുന്നു ഞാന്‍
എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം)

No comments:

Post a Comment